Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കേരളത്തിന് വിഷ്ണു വിനോദം; 29 ഓവറില്‍ പുതുച്ചേരിയുടെ 247 മറികടന്നു

by News Desk
January 7, 2026
in SPORTS
കേരളത്തിന്-വിഷ്ണു-വിനോദം;-29-ഓവറില്‍-പുതുച്ചേരിയുടെ-247-മറികടന്നു

കേരളത്തിന് വിഷ്ണു വിനോദം; 29 ഓവറില്‍ പുതുച്ചേരിയുടെ 247 മറികടന്നു

അഹമ്മദാബാദ്: വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ചുറി മികവിന്റെ ബലത്തില്‍ പുതുച്ചേരിക്കെതിരെ കേരളം മികച്ച റണ്‍നിരക്കോടുകൂടിയ വിജയം കൈവരിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മുന്നില്‍ പുതുച്ചേരി വച്ചത് 248 റണ്‍സിന്റെ വിജയലക്ഷ്യം. കൃത്യം 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി. 84 പന്തുകളില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദ് ആണ് ഈ മിന്നും വിജയത്തിന്റെ മുന്നണി പോരാളി. പ്രാഥമിക ഘട്ടം പുരോഗമിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മറ്റ് ടീമുകളുമായി പോയിന്റ് നിലയില്‍ തുല്യത പാലിക്കേണ്ടിവന്നാല്‍ മുന്നേറ്റ സാധ്യതയ്‌ക്ക് റണ്‍നിരക്ക് പ്രധാന ഘടകമാകും. അതിനാലാണ് കേരളത്തിന്റെയും വിഷ്ണുവിന്റെയും അതിവേഗ ബാറ്റിങ് പ്രകടനം ഏറെ വിലമതിക്കപ്പെടുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം നേടുന്ന തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. പുതുച്ചേരിയെ എട്ട് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. സ്‌കോര്‍: പുതുച്ചേരി- 47.4 ഓവറില്‍ 247ന് ഓള്‍ ഔട്ട് ; കേരളം- 29 ഓവറില്‍ 252/2.

പുതുച്ചേരിയുടെ വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പിന്തുടരാനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ സഞ്ജു സാംസണി(11)ന്റെയും രോഹന്‍ കുന്നുമ്മലി(എട്ട്)ന്റെയും വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി. സഞ്ജുവിനെ പാര്‍ത്ഥ് വഗാനിയും രോഹനെ ഭൂപേന്ദറുമാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ബാബ അപരാജിത്തും വിഷ്ണു വിനോദും ചേര്‍ന്ന് ഇന്നിങ്‌സിനെ ഇടര്‍ച്ചകൂടാതെ മുന്നോട്ടു നയിച്ചു. തുടക്കം മുതല്‍ വമ്പന്‍ ഷോട്ടുകള്‍ പായിച്ചു തുടങ്ങിയ വിഷ്ണു 36 പന്തുകളില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 14-ാം ഓവറില്‍ കേരള സ്‌കോര്‍ 100 കടന്നു. 63 പന്തുകളില്‍ സെഞ്ചുറി തികച്ച വിഷ്ണു പിന്നെയും വമ്പന്‍ ഹിറ്റ് തുടര്‍ന്നുകൊണ്ടിരുന്നു. സഞ്ജുവിനെ പുറത്താക്കിയ പാര്‍ത്ഥ് വഗാനി 26-ാം ഓവര്‍ എറിയാനെത്തിയപ്പോള്‍ മൂന്ന് സിക്സും ഒരു ഫോറും നേടിക്കൊണ്ടാണ് വിഷ്ണു കേരള ടോട്ടല്‍ 200 കടത്തിയത്. മറുവശത്ത് വിഷ്ണുവിന്റെ പിന്തുണക്കാരനാകുമ്പോഴും സ്‌കോറിങ് വേഗത കുറയാതിരിക്കാന്‍ ബാബ അപരാജിതും ശ്രദ്ധ കാട്ടി. വിഷ്ണുവിന്റെ ടണ്‍ ഹിറ്റിനിടയില്‍ അപരാജിത് അര്‍ദ്ധ സെഞ്ചുറി തികച്ചു. 69 പന്തുകളില്‍ 63 റണ്‍സാണ് പുറത്താകാതെ നേടിയത്. ഒടുവില്‍ സാഗര്‍ ഉദേശിയെ സിക്‌സര്‍ പായിച്ച് വിഷ്ണു കേരളത്തിന്റെ വിജയം ഉറപ്പിച്ചു. 13 ബൗണ്ടറികളും 14 സിക്‌സറുകളും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്റെ പ്രകടനം.

തകര്‍പ്പന്‍ പ്രകടനത്തിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്നതിന്റെ റിക്കാര്‍ഡും വിഷ്ണു വിനോദ് വീണ്ടും തന്റെ പേരിലാക്കി. 2019-ല്‍ ഛത്തീസ്ഗഢിനെതിരെ വിഷ്ണു വിനോദ് സ്ഥാപിച്ച 11 സിക്സിന്റെ റെക്കോര്‍ഡിനൊപ്പം കഴിഞ്ഞ മത്സരത്തില്‍ രോഹന്‍ കുന്നുമ്മല്‍ എത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് വിഷ്ണു വിനോദ് വീണ്ടും തിരുത്തിയത്.

ടോസ് നേടിയ കേരള ക്യാപ്റ്റന്‍ പുതുശ്ശേരിയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. മികച്ച റണ്‍റേറ്റോടെ തുടക്കമിട്ട എതിരാളികളെ കേരളം അവസാന ഓവറുകളില്‍ എം.ഡി. നിധീഷിന്റെ ഉജ്ജ്വല ബൗളിങ് പ്രകടനത്തിന്റെ ബലത്തില്‍ പിടിച്ചുകെട്ടുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ജസ്വന്ത് ശ്രീരാമിന്റെയും(57) അജയ് റൊഹേരയുടെയും(53) മികവിലാണ് പുതുശ്ശേരി പൊരുതാവുന്ന ടോട്ടല്‍ പടുത്തത്. ഇരുവരും ഒന്നിച്ച രണ്ടാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതിന് ശേഷം മറ്റൊരു കൂട്ടുകെട്ടുയരാന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. എട്ട് ഓവറില്‍ 41 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയ എം.ഡി. നിധീഷാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ഏദന്‍ ആപ്പിള്‍ ടോമും അങ്കിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. കേരളത്തിന് മികച്ച വിജയം സമ്മാനിച്ച വിഷ്ണു വിനോദ് കളിയിലെ താരമായി.

ShareSendTweet

Related Posts

ഇന്ത്യന്‍-സൂപ്പര്‍-ലീഗ്:-ത്രില്ലര്‍-പോര്-സമനിലയില്‍
SPORTS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലര്‍ പോര് സമനിലയില്‍

April 17, 2026
ഇന്ത്യന്‍-സൂപ്പര്‍ലീഗ്:-ബ്ലാസ്റ്റേഴ്‌സിന്-സമനില
SPORTS

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

April 17, 2026
ബാഴ്‌സിലോണ-ഓപ്പണ്‍:-അല്‍കാരസ്-പിന്മാറി
SPORTS

ബാഴ്‌സിലോണ ഓപ്പണ്‍: അല്‍കാരസ് പിന്മാറി

April 17, 2026
കളിസ്ഥലങ്ങള്‍-നാമമാത്രം;-നേട്ടം-കൊയ്ത്-ടര്‍ഫുകള്‍,-മണിക്കൂറിന്-1500-രൂപ-വരെ-വാടക
SPORTS

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

April 16, 2026
ചെസ്സില്‍-കാന്‍ഡിഡേറ്റ്-കിരീടം-നേടിയ-വൈശാലിക്ക്-കിരീടത്തുകയായി-മാത്രം-ലഭിക്കുക-30-ലക്ഷം-രൂപ;-മറ്റ്-റൗണ്ടുകളിലെ-വിജയത്തിന്-വേറെ-ലക്ഷങ്ങള്‍
SPORTS

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

April 15, 2026
പ്രജ്ഞാനന്ദ-വീണുപോയ-കാന്‍ഡിഡേറ്റ്സില്‍-വനിതാവിഭാഗത്തില്‍-കിരീടവുമായി-ചേച്ചി-വൈശാലി;-കാന്‍ഡിഡേറ്റ്-കിരീടം-നേടുന്ന-ചരിത്രത്തിലെ-ആദ്യ-ഇന്ത്യക്കാരി
SPORTS

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

April 15, 2026
Next Post
വോളിയില്‍-കേരളത്തിന്റെ-മിന്നും-താരങ്ങള്‍ക്കുപിന്നിലെ-ശ്രീദുര്‍ഗ-അക്കാദമിയും-കോച്ച്-ശിവകുമാറും

വോളിയില്‍ കേരളത്തിന്റെ മിന്നും താരങ്ങള്‍ക്കുപിന്നിലെ ശ്രീദുര്‍ഗ അക്കാദമിയും കോച്ച് ശിവകുമാറും

പൊതുസമ്മതനല്ലാത്ത-വ്യക്തിയെ-മേയറായി-ഉയർത്തിക്കാട്ടിയത്-തിരിച്ചടിയായി…-മേയർ-സ്ഥാനാർഥിയെ-മുന്നിലിരുത്തി-സംസ്ഥാന-കമ്മിറ്റിയുടെ-റിപ്പോർട്ട്-മേശപ്പുറത്തുവച്ച്-എംവി-​ഗോവിന്ദൻ!!-വികെ-അനിരുദ്ധൻ-യോ​ഗത്തിൽ-നിന്ന്-ഇറങ്ങിപ്പോയി…-‘നാടകങ്ങൾ-കണ്ടും-സാംബശിവന്റെ-കഥാപ്രസംഗങ്ങൾ-കേട്ടും-തന്നെയാണ്-ഞാൻ-പാർട്ടിയിലേക്ക്-വന്നത്,-പാർട്ടിയാണ്-എല്ലാം,-പക്ഷെ-വിമർശനം-ഉൾക്കൊള്ളാൻ-എനിക്ക്-സാധിക്കില്ല’-വികെ.-അനിരുദ്ധൻ

പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി… മേയർ സ്ഥാനാർഥിയെ മുന്നിലിരുത്തി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് മേശപ്പുറത്തുവച്ച് എംവി ​ഗോവിന്ദൻ!! വി.കെ. അനിരുദ്ധൻ യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോയി… ‘നാടകങ്ങൾ കണ്ടും സാംബശിവന്റെ കഥാപ്രസംഗങ്ങൾ കേട്ടും തന്നെയാണ് ഞാൻ പാർട്ടിയിലേക്ക് വന്നത്, പാർട്ടിയാണ് എല്ലാം, പക്ഷെ വിമർശനം ഉൾക്കൊള്ളാൻ എനിക്ക് സാധിക്കില്ല’- വി.കെ. അനിരുദ്ധൻ

സ്വർണപ്പാളികൾ-പോറ്റിക്കു-കൊടുത്തുവിടാനുള്ള-മിനുട്സിൽ-മന:പൂർവം-തിരുത്തി,-പിച്ചള-പാളികൾ-എന്നതിന്-പകരം-ചെമ്പ്-എന്ന്-എഴുതിയത്-സ്വന്തം-കൈപ്പടയിൽ!!-കട്ടിളപാളികൾ-അറ്റകുറ്റപ്പണി-നടത്താൻ-തന്ത്രിയാണ്-ആവശ്യപ്പെട്ടതെന്ന-പത്മകുമാറിൻറെ-വാദം-തള്ളി-എസ്ഐടി,-അത്തരം-ആവശ്യത്തിന്-രേഖയില്ല,-മഹസറിൽ-തന്ത്രി-ഒപ്പിട്ടിട്ടില്ല,-അനു‍മതിയും-നൽകിയിട്ടില്ല-പത്മകുമാറിനെ-വരിഞ്ഞുമുറുക്കി-എസ്ഐടി-റിപ്പോർട്ട്

സ്വർണപ്പാളികൾ പോറ്റിക്കു കൊടുത്തുവിടാനുള്ള മിനുട്സിൽ മന:പൂർവം തിരുത്തി, പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതിയത് സ്വന്തം കൈപ്പടയിൽ!! കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിൻറെ വാദം തള്ളി എസ്ഐടി, അത്തരം ആവശ്യത്തിന് രേഖയില്ല, മഹസറിൽ തന്ത്രി ഒപ്പിട്ടിട്ടില്ല, അനു‍മതിയും നൽകിയിട്ടില്ല- പത്മകുമാറിനെ വരിഞ്ഞുമുറുക്കി എസ്ഐടി റിപ്പോർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘
  • ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘
  • ഹോർമുസിന് അടുത്ത് നാവികവേലിയൊരുക്കി ഇന്ത്യ- പാക് യുദ്ധക്കപ്പലുകൾ! ഒമാൻ തീരത്താണ് ഈ അപൂർവ്വ സം​ഗമം
  • സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത: താമസക്കാർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ജി.ഡി.ആർ.എഫ്.എ
  • ഇറാനുമായുള്ള യുദ്ധം ഉടൻ തീരും; സൈനിക കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.