
മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബൗണ്‍മൗത്തിനായി കളിച്ചുകൊണ്ടിരുന്ന ഘാന വിങ്ങര്‍ അന്റോയിന്‍ സെമന്യോയെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. സിറ്റിയുമായി 2031 വരെയുള്ള കരാര്‍ ഇന്നലെ സെമന്യോ ഓപ്പവുച്ചു. ഈ ജനുവരി ട്രാന്‍സ്ഫറില്‍ സിറ്റി നടത്തുന്ന ആദ്യ താരകൊയ്‌ത്താണിത്.
സെമന്യോയെ സ്വന്തമാക്കിയത് എത്ര രൂപയ്‌ക്കാണെന്ന കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. പ്രീമിയര്‍ ലീഗിനോട് അടുത്ത മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് 65 ദശലക്ഷം പൗണ്ടിനാണ് കരാര്‍ പൂര്‍ത്തിയായതെന്നാണ്. 26കാരനായ സെമന്യോയ്‌ക്ക് രണ്ട് വിങ്ങിലും ഒരു പോലെ കളിക്കാന്‍ സാധിക്കുമെന്നതാണ് വലിയ പ്രത്യേകത. നിലവിലെ സീസണില്‍ ഇതുവരെ ബോണ്‍മൗത്തിനായി പത്ത് ഗോളുകള്‍ നേടി. ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് സെമന്യോ. പത്ത് ഗോളുകള്‍ കൂടാതെ മൂന്ന് അസിസ്റ്റുകളും സെമന്യോയുടെ പേരിലുണ്ട്.









