
ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സയ്‌ക്കെതിരെ റയല്‍ മാഡ്രിഡ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന രണ്ടാം സെമിയില്‍ ചിരവൈരികളായ അത്‌ലറ്റിക് മാഡ്രിഡിനെ 2-1ന് പരാജയപ്പെടത്തി റയല്‍ ഫൈനലില്‍ കടന്നു. തലേന്ന് അത്‌ലറ്റിക് ബില്‍ബാവോയെ 5-0ന് നിഷ്പ്രഭരാക്കിയാണ് ബാഴ്‌സ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. ഇതോടെയാണ് നാളെ രാത്രി 12.30ന് ജിദ്ദയില്‍ എല്‍ ക്ലാസിക്കോ ഫൈനലിന് കളമൊരുങ്ങിയത്.
കഴിഞ്ഞ വര്‍ഷവും സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സ-റയല്‍ ഏറ്റുമുട്ടുന്ന എല്‍ ക്ലാസിക്കോ ഫൈനല്‍ ആയിരുന്നു. മത്സരത്തില്‍ 5-2ന് വിജയിച്ച് ബാഴ്‌സ കിരീടം ചൂടി. അന്ന് ഏറ്റ മുറിവിന് മധുര പ്രതികീരം വീട്ടാന്‍ റയലിന് കിട്ടിയ സുവര്‍മാവസരമാണ് നാളെ.
രണ്ടാം സെമിയില്‍ ഫെഡറിക്കോ വാല്‍വെര്‍ദെയും റോഡ്രിഗോയും നേടിയ ഗോളുകളിലാണ് റയല്‍ വിജയിച്ചത്. അത്‌ലറ്റിക് മാഡ്രിഡിനായി അലക്‌സാണ്ടര്‍ സൊര്‍ലോത്ത് ഒരു ഗോള്‍ മടക്കി.
അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ച റയല്‍ അത്‌ലറ്റിക് ഗോള്‍ മുഖത്തേക്ക് 20 ലേറെ തവണയാണ് മുന്നേറ്റം സൃഷ്ടിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഈ ഒരു ഗോള്‍ ബലത്തില്‍ റയല്‍ ലീഡ് ചെയ്തു. രണ്ടാം പകുതി തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോളായിരുന്നു റയല്‍ ലീഡ് ഉയര്‍ത്തിയത്. ബ്രസിലീലില്‍ നിന്നുള്ള മധ്യനിര താരം റോഡ്രിഗോ സില്‍വ 55-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. റയല്‍ ലീഡ് 2-0 ആയി ഉയര്‍ന്നു. മൂന്ന് മിനിറ്റിനകം സൊര്‍ലോത്ത് അത്‌ലറ്റിക്കിനുവേണ്ടി ഗോള്‍ മടക്കി. ഈ ഒരു ഗോളില്‍ അത്‌ലറ്റിക് മാഡ്രിഡിന്റെ സെമിയിലെ ചെറുത്തു നില്‍പ്പ് അവസാനിച്ചു. വീണ്ടും ഗോള്‍ നേടാന്‍ റയല്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല.









