
ആര്‍ദിയ(കുവൈറ്റ്): ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ തുടര്‍ച്ചയായി നാലാം വട്ടവും പാരിസ് സാന്റ് ഷാര്‍മെയ്ന്‍(പിഎസ്ജി) കിരീടം നേടി. കുവൈറ്റില്‍ നടന്ന ഫൈനലില്‍ മാഴ്‌സെയിലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പിഎസ്ജി കിരീടം നിലനിര്‍ത്തിയത്.
ആവേശകരമായ നിശ്ചിത സമയ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചു. തുടര്‍ന്ന് നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ പിഎസ്ജി വിജയം 4-1നായിരുന്നു.
മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബേല പിഎസ്ജിയെ മുന്നിലെത്തിച്ചു. പിന്നീട് 76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാഴ്‌സെയിലിനെ മേസന്‍ ഗ്രീന്‍വുഡ് ഒപ്പമെത്തിച്ചു. 87-ാം മിനിറ്റില്‍ പിഎസ്ജിയെ ഞെട്ടിച്ച് വില്ലിയന്‍ പാച്ചോയുടെ ഗോളില്‍ മാഴ്‌സെയില്‍ ലീഡ് ചെയ്തു. സ്‌റ്റോപ്പേജ് സമയത്ത് വീണ്ടും ട്വിസ്റ്റ്. ഗോന്‍സാലോ റാമോസ് നേടിയ ഗോളില്‍ പിഎസ്ജി സമനില പിടിച്ചു.









