ദുബായ്: യുഎഇയിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഇന്ധനവില കൂട്ടിയത്. ഇതോടെ ഗതാഗതച്ചെലവും അവശ്യസാധനങ്ങളുടെ വിലയും ഉയരുമെന്ന ആശങ്കയിലാണ് പ്രവാസികളും സ്വദേശികളും. ഇന്ധനവിലയിലെ ഈ വലിയ വർധനവ് യുഎഇയിലെ ജീവിതച്ചെലവ് വർധിപ്പിക്കുകയും പ്രവാസികളിൽ സാമ്പത്തിക സമ്മർദ്ദം കൂട്ടുകയും ചെയ്യുമെന്നതാണ് ആശങ്കയ്ക്ക് കാരണം. പെട്രോളിന്റെ എല്ലാ വിഭാഗങ്ങളിലും ലിറ്ററിന് 80 ഫിൽസ് വീതം വർധിപ്പിച്ചു. സൂപ്പർ പെട്രോളിന്റെ വില 2.59 ദിർഹത്തിൽ നിന്ന് 3.39 ദിർഹമായി ഉയർന്നു. […]









