വാഷിങ്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റുമായി ഇലോൺ മസ്ക്. എക്സിൽ ഇട്ട പോസ്റ്റിലാണ് മസ്ക് വിവാദ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പിന്നീട് മസ്ക് തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്പോര് സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്ക് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതു വിവാദമായതോടെ മസ്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എന്നാൽ ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് […]