
മഞ്ചേരി: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം. ലീഗ് ഘട്ടത്തില്‍ ഇന്നലെ നടന്ന അവസാന ഹോം മത്സരത്തില്‍ ജയം 4-2ന്. ഈ സീസണില്‍ ഗോകുലം നേടുന്ന രണ്ടാം വിജയമാണിത്. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും തോല്‍വിയും സമനിലയും സഹിതം എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ടീം ഉള്ളത്.
ഐസ്വാളിനെതിരെ ഇന്നലെ ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമണങ്ങള്‍ നടത്തി തുടങ്ങിയ ഗോകുലത്തിന് രണ്ടാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്യാനായി. ത്രിജോയ് നല്‍കിയ പാസില്‍ ക്യാപ്റ്റന്‍ രാഹുല്‍ രാജുവാണ് ആദ്യ ഗോള്‍ നേടിയത്. നിമിഷങ്ങള്‍ക്കകം (നാലാം മിനിറ്റില്‍) രാഹുലിന്റെ അസിസ്റ്റില്‍ ത്രിജോയ് ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. ഐസ്വാളിനെ തീര്‍ത്തും നിഷ്പ്രഭരാക്കിയ ഗോകുലത്തിന്റെ മികച്ച ആക്രമണ ഫുട്‌ബോളാണ് തുടര്‍ന്നും കണ്ടത്. ടെംപോ കുറയാതെ പൊരുതിക്കൊണ്ടിരുന്ന ഗോകുലം 32-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയില്‍ ഗോള്‍ അടിച്ചു കൂട്ടാന്‍ അവസരങ്ങളേറെ കിട്ടിയെങ്കിലും ഗോകുലത്തിനു ലക്ഷ്്യം കണ്ടെത്താനായില്ല. ഒരു പരിധി വരെ പ്ലയേഴ്സിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഐസ്വാള്‍ എഫ് സി ഡിഫെന്‍ഡേര്‍സ് വിജയിച്ചു. 88′ 89’മിനിറ്റുകളില്‍ മാല്‍സംസുആലാ, സോമുആങ്‌സാങ്ക എന്നിവര്‍ ഐസ്വാളിന് വേണ്ടി ഗോളുകള്‍ നേടി. മത്സരം സ്‌റ്റോപ്പേജ് സമയത്ത് പുരോഗമിക്കവെ 90+7-ാം മിനിറ്റില്‍ രാഹുല്‍ രാജു മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടിക്കൊണ്ട് ടീം സ്‌കോര്‍ നാലായി ഉയര്‍ത്തി. അറ്റാക്കിങ്ങില്‍ കൂടുതല്‍ മികച്ച ഒരു ഗോകുലം നിരയെ ആണ് ഇന്ന് കാണാന്‍ സാധിച്ചത്. ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ഗോകുലത്തിന് എവേ ആണ് ഏപ്രില്‍ ഏഴിന് ടീം രാജസ്ഥാന്‍ എഫ് സിയെ നേരിടും. ലീഗ് ഘട്ടത്തിന് ശേഷമുള്ള സ്ഥാനം അനുസരിച്ചാവും സൂപ്പര്‍ സിക്സില്‍ ടീം കളിക്കുക. അതിനാല്‍ തന്നെ മൂന്നു മത്സരങ്ങളും ടീമിന് നിര്‍ണായകമാണ്.








